video| എല്ലാം ഡ്രൈവറുടെ മനസാന്നിധ്യം, റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കുക: പാഞ്ഞെത്തിയ ബസിന് മുന്നില്‍ വീണ് വീട്ടമ്മ - latest news in Karnataka
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/22-06-2023/640-480-18815334-thumbnail-16x9-jdfewc.jpg)
ബെംഗളൂരു: വാഹന അപകടങ്ങള്‍ എല്ലായിടത്തും പതിവ് സംഭവമാണ്. അപകടങ്ങളില്‍പ്പെട്ട് നിരവധി പേര്‍ മരിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ അത്‌ഭുതകരമായി രക്ഷപ്പെടുന്നു. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു അപകടമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കര്‍ണാടകയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ ബസിന് മുമ്പില്‍ നിന്ന് മധ്യവയസ്‌ക രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഉള്ളാളിലെ തൗഡുഗോളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മംഗലാപുരത്ത് നിന്ന് മുടിപ്പിലേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ നിന്നാണ് കാല്‍ നട യാത്രക്കാരി അത്ഭുതരകരമായി രക്ഷപ്പെട്ടത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡിന്‍റെ മറുവശത്ത് നിന്ന് ബസ് വരുന്നത് കാണാതെ മധ്യവയസ്‌ക റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതും ബസിന് മുന്നില്‍ അകപ്പെടുന്നതും വീഡിയോയില്‍ കാണാം. ബസ് അതിവേഗത്തില്‍ എത്തിയതോടെ ഇവര്‍ ഭയന്ന് പിന്നിലേക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍ മറിഞ്ഞു വീണു.
റോഡിന് നടുവില്‍ മധ്യവയസ്‌കയെ കണ്ട ഡ്രൈവർ ബസ് വേഗം ചവിട്ടി നിര്‍ത്തി. ബസ് നിര്‍ത്തിയതോടെ നിലത്ത് നിന്ന് എഴുനേറ്റ മധ്യവയസ്‌ക യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മറുവശത്തേക്ക് നടന്നു നീങ്ങുന്നതും പിന്നാലെ അപകടത്തിന്‍റെ ദൃക്‌സാക്ഷികളില്‍ ചിലര്‍ എത്തുന്നതും വീഡിയോയില്‍ കാണാം.