VIDEO | ഇത് 'ആശംസ മാരി'; കനത്ത മഴയത്ത് കുട ചൂടി കതിര്‍മണ്ഡപം വലംവച്ച് വധൂവരന്മാര്‍ - വധു
🎬 Watch Now: Feature Video
റായ്‌പൂര്‍: വിവാഹദിനത്തില്‍ മഴ തകര്‍ത്തുപെയ്‌താലുണ്ടാകുന്ന വിഷമതകള്‍ ചില്ലറയല്ല. വധൂവരന്മാരുടെ ബന്ധുക്കള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും തുടങ്ങി വിവാഹത്തിന് ക്ഷണം ലഭിച്ചയാളുകള്‍ക്ക് വരെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്സാഹവും മഴ കൊണ്ടുപോകുമെന്നതും തീര്‍ച്ചയാണ്. മാത്രമല്ല വിവാഹ ദിനത്തിലെ മഴയെ അന്ധവിശ്വാസങ്ങളുമായും മോശം ലക്ഷണവുമായുമെല്ലാം കണക്കാക്കുന്നവരും പാടി നടക്കുന്നവരും കുറവുമല്ല. ഈ അവസരത്തിലാണ് ഛത്തീസ്‌ഗഡിലെ ഒരു ഗ്രാമത്തില്‍ നടന്ന വിവാഹം വേറിട്ടതാകുന്നത്.
പുറമെ ഇടിച്ചുകുത്തി പെയ്യുന്ന മഴ. വിവാഹ വേദിയും കതിര്‍മണ്ഡപവുമെല്ലാം വെള്ളവും ചളിയുമായി ആകെ അവതാളത്തില്‍. എന്നാല്‍ വധുവിനും വരനെയും സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ അവര്‍ മഴയ്‌ക്ക് മുന്നില്‍ തോറ്റോടാന്‍ തയ്യാറായില്ല. പിന്നീട് കണ്ടത് കനത്ത മഴയില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ വധുവും വരനുമൊന്നിച്ച് നിര്‍വഹിക്കുന്നതാണ്.
മഴ നനയാതിരിക്കാന്‍ വരാന്തയില്‍ നിന്ന് മന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്ന പുരോഹിതനും ഇതിനൊപ്പം ഒരു കുടക്കീഴില്‍ കതിര്‍മണ്ഡപത്തില്‍ ഏഴ് പ്രദക്ഷിണം നടത്തുന്ന വധുവും വരനും അല്‍പം നനഞ്ഞുകൊണ്ടാണെങ്കിലും വിവാഹ മംഗളാശംസകള്‍ നേരുന്ന ബന്ധുക്കളുമായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തന്നെ സൈബര്‍ ലോകവും ഏറ്റെടുത്തിട്ടുണ്ട്.