Boat Accident In Peechi Dam പീച്ചി ഡാമിന്‍റെ വ്യഷ്‌ടിപ്രദേശത്ത് വഞ്ചി മറിഞ്ഞ് അപകടം; 3 യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു - റിസര്‍വോയറിലെ ആനവാരി
🎬 Watch Now: Feature Video
Published : Sep 4, 2023, 8:33 PM IST
|Updated : Sep 4, 2023, 9:35 PM IST
തൃശൂര്‍: പീച്ചി ഡാമിന്‍റെ (Peechi Dam) വ്യഷ്‌ടിപ്രദേശമായ ആനവാരി മൂപ്പുഴയില്‍ (Muppuzha) വഞ്ചി അപകടത്തിൽപെട്ട് (Boat Accident) നാല് യുവാക്കളില്‍ മുന്ന് പേരെ കാണാതായി. ഒരാള്‍ നീന്തി കരയിലെത്തി. പൊട്ടിമട സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് മുന്നുപേരെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. എന്നാല്‍ മറ്റുള്ളവരെപറ്റി വ്യക്തമായി സംസാരിക്കാന്‍ കഴിയാത്ത വിധം അവശനായ ഇയാള്‍ക്ക് പ്രാഥമിക ശുശ്രുഷകള്‍ നല്‍കിവരികയാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പൊട്ടിമട സ്വദേശികളായ പ്രധാനി വീട്ടില്‍ നൗഷാദ്(23), തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്‌ച (04.09.2023) വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്‌നിശമന സേനയും, പീച്ചി പൊലീസും സ്ഥലത്തെത്തി കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. സംഭവമറിഞ്ഞ് ജില്ല കലക്‌ടര്‍ ക്യഷ്‌ണ തേജ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍ വനമേഖലയില്‍ കിടക്കുന്ന പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പീച്ചിയുടെ വ്യഷ്‌ടിപ്രദേശങ്ങളില്‍ എറ്റവും ആഴം കുടിയ സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. ഈ പ്രദേശത്ത് ആന ഇറങ്ങാനുള്ള സാധ്യതയും നാട്ടുകാര്‍ അറിയിക്കുന്നു. മാത്രമല്ല വൈദ്യുതി സൗകര്യകുറവും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.