thumbnail

Best Teacher Awardee C Haris വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പുസ്‌തകങ്ങള്‍ക്കപ്പുറത്തെ ലോകം തുറന്നുകാട്ടി ഹാരിസ് എന്ന 'മാതൃക അധ്യാപകന്‍'

By ETV Bharat Kerala Team

Published : Sep 4, 2023, 10:05 PM IST

കോഴിക്കോട്: പുസ്‌തകങ്ങളിൽ നിന്നുള്ള അറിവിനെ യാഥാർഥ്യങ്ങളിൽ സമന്വയിപ്പിച്ചതാണ് സി ഹാരിസ് (C Haris) എന്ന അധ്യാപകന് (Teacher) മികച്ച അധ്യാപകനുള്ള അവാർഡ് (Best Teacher Award) തേടിയെത്തിയതിൻ്റെ പ്രധാന കാരണം. ആധുനിക കാലത്തിൻ്റെ സാധ്യതകൾ ക്ലാസ് റൂമിലും (Class Rooms) ഈ അധ്യാപകൻ ഉപയോഗപ്പെടുത്തി. ലിഖിതമായ സന്ദർഭങ്ങളെ ഓരോ വിദ്യാർഥിയും വ്യത്യസ്‌തമായ കോണിലൂടെ ആയിരിക്കാം ചിന്തിച്ച് വശത്താക്കുക. എന്നാൽ എന്നെങ്കിലും അത് നേരിൽ കാണുമ്പോൾ യാഥാർഥ്യം മറ്റൊന്നായിരിക്കും. ഹോസ്‌പിറ്റൽ മാനേജ്‌മെൻ്റുമായി (Hospital Management) ബന്ധപ്പെട്ട പഠനമാണെങ്കിൽ ഓപ്പറേഷൻ തിയേറ്റർ (Operation Theatre) തന്നെ വിദ്യാർഥികൾക്ക് ലൈവായി പരിചയപ്പെടുത്തുന്നതാണ് ഹാരിസിൻ്റെ രീതി. കോഴിക്കോട് (Kozhikode) ജെഡിടി ഇസ്‌ലാം സ്‌കൂളിലെ (JDT Islam School) വിഎച്ച്എസ്‌ഇ വിഭാഗത്തിലെ അധ്യാപകനാണ് ഹാരിസ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിടെക് പൂർത്തിയാക്കിയതിന് ശേഷം ജോലിയിൽ പ്രവേശിച്ച ഹാരിസ് പുസ്‌തകങ്ങളിൽ നിന്നപ്പുറം ലൈവ് സ്‌കിൽ എജ്യുക്കേഷനാണ് തുടക്കം മുതൽ അവലംബിച്ചത്. ഇതിനൊപ്പം അഭിരുചി കണ്ടെത്തലാണ് മറ്റൊരു തലം. പ്രയാസങ്ങൾ മനസിലാക്കി കൗൺസിലിങ് നടത്തും. ക്ലാസ്റൂം ചട്ടക്കൂടിൽ നിന്നും പുറംലോകത്തിൻ്റെ യാഥാർഥ്യങ്ങൾ ഓരോ കുട്ടിയും പഠനകാലത്ത് തന്നെ മനസിലാക്കണമെന്നും ഹാരിസ് ഉറച്ച് വിശ്വസിക്കുന്നു. പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം കുട്ടികളും ബുദ്ധിമാന്മാരാണ്. അവിടെ അവരുടെ ആഗ്രഹങ്ങളെ കണ്ടെത്തി വഴിനടത്തുന്നവരാവണം അധ്യാപകർ. ഒരു നല്ല കൗൺസിലറായി മാറാൻ ടീച്ചേഴ്‌സിന് കഴിയണം. അല്ലാതെ മോശം പ്രവണത കാണിക്കുന്നവരെ എഴുതി തള്ളുന്നതാവരുത് വിദ്യാഭ്യാസ രീതിയെന്നും ഹാരിസ് അടിവരയിടുന്നു. അധ്യാപക അവാർഡ് നിർണയത്തിലും ഒരുപാട് മാറ്റങ്ങൾ വന്നതായി ഹാരിസ് പറയുന്നു. നോമിനേഷൻ കിട്ടിയാൽ അധ്യാപകന്‍റെ നാട്ടിൽ അന്വേഷിച്ച്, രാഷ്‌ട്രീയം അന്വേഷിച്ച് അവാർഡ് കൊടുക്കുന്ന കാലം മാറി. നിരവധി മുഖാമുഖങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ ഏക വൊക്കേഷണൽ ഹയർ സെക്കന്‍ഡറി അധ്യാപകനായി ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.