കരടി കിണറ്റിൽ വീണ സംഭവം നിർഭാഗ്യകരം; വനം മന്ത്രി എ കെ ശശീന്ദ്രൻ - bear falling into the well

🎬 Watch Now: Feature Video

thumbnail

By

Published : Apr 20, 2023, 6:24 PM IST

ഇടുക്കി: തിരുവനന്തപുരത്ത് കരടി കിണറ്റിൽ വീണ സംഭവം നിർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്‌ഥർ കരടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. അതിനിടയിൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണം നടത്തും.

വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. കിണറ്റിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നതുൾപ്പടെ ശാസ്‌ത്രീയമായ പരിശോധന നടത്തണമെന്നും മന്ത്രി ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു. 

also read: കാട്ടാക്കടയില്‍ കിണറ്റിലകപ്പെട്ട കരടി ചത്തു ; സംഭവം മയക്കുവെടിവച്ച് പുറത്തെടുക്കാന്‍ ശ്രമിക്കവേ

ഇന്നലെ രാത്രി കിണറ്റിൽ അകപ്പെട്ട കരടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ന് രാവിലെ മുതലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത്. പിന്നീട് കരടിയെ വലയിൽ കുടുക്കിയ ശേഷം മയക്കുവെടി വയ്‌ക്കുകയായിരുന്നു. എന്നാൽ വല ഉയർത്തിയപ്പോൾ വെള്ളത്തിലേക്ക് വീണ കരടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പ്രയത്‌നം വിഫലമാവുകയായിരുന്നു.

കിണറ്റിലെ വെള്ളം വറ്റിച്ച ശേഷമാണ് പിന്നീട് കരടിയെ പുറത്തെടുത്തത്. കോഴിക്കൂട് തകർത്ത് കോഴികളെ പിടികൂടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്.  

also read: 'അഷ ഇനി ആശ, ഓബൻ ഇനി പവൻ'; നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് പുനർനാമകരണം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.