'സ്വീകരിക്കാന്‍ അവതാറുകള്‍'; അവതാര്‍ 2 ന്‍റെ പ്രദര്‍ശനത്തിനെത്തുന്ന ആരാധകര്‍ക്ക് തീയേറ്ററില്‍ വേറിട്ട സ്വീകരണവുമായി പുതുച്ചേരി പിവിആര്‍ - അവതാര്‍
🎬 Watch Now: Feature Video
വിഖ്യാത കനേഡിയന്‍ സംവിധായന്‍ ജെയിംസ് കാമറൂണ്‍ അണിയിച്ചൊരുക്കി 2019ല്‍ ബോക്‌സോഫിസില്‍ കത്തിക്കയറിയും പ്രേക്ഷക മനസുകളില്‍ അടയാളപ്പെടുത്തിയും കടന്നുപോയ ചലച്ചിത്രമാണ് അവതാര്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ അവതാർ 2 ദ വേ ഓഫ് വാട്ടർ ഈ മാസം 16 നാണ് ലോകമെമ്പാടും റിലീസിനെത്തിയത്. ഈ സാഹചര്യത്തില്‍ ത്രില്ലടിച്ച് ചിത്രം കാണാന്‍ തിയേറ്ററിലെത്തുന്ന ആരാധകരെ ഒന്നുകൂടി അമ്പരപ്പിക്കുകയാണ് പുതുച്ചേരി പ്രൊവിഡൻസ് മാളിലെ പിവിആർ മൾട്ടിപ്ലെക്‌സിലെ ജീവനക്കാർ. തിയേറ്ററിലെത്തുന്ന ആരാധകരെ ഇവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളായ അവതാര്‍ വേഷത്തിലാണ് സ്വീകരിക്കുന്നത്. സിനിമാപ്രേമികള്‍ക്കായി ഇവര്‍ക്കൊപ്പം നിന്നുള്ള സെല്‍ഫിയെടുക്കാനും അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:36 PM IST