Attack On Haritha Karma Sena: ഹരിത കർമ്മ സേനാംഗങ്ങൾക്ക് നേരെ അക്രമം; ഗേറ്റ് കൊണ്ട് തള്ളി പുറത്താക്കി, ഫോണ്‍ നശിപ്പിച്ചെന്നും പരാതി - കോട്ടയം നഗരസഭ
🎬 Watch Now: Feature Video
Published : Oct 29, 2023, 7:14 AM IST
കോട്ടയം : ഹരിത കര്‍മ്മ സേന ഒട്ടിച്ച ക്യൂ ആര്‍ കോഡ് കീറിയത് ചോദ്യം ചെയ്‌ത സേനാംഗങ്ങള്‍ക്ക് നേരെ വീട്ടുടയുടെ അക്രമം (Attack On Haritha Karma Sena). ഹരിത കര്‍മ്മ സേന അംഗങ്ങളെ അസഭ്യം പറയുകയും ഇവരുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്‌തതായാണ് പരാതി. കോടിമത പളളിപ്പുറത്ത് കാവിന് സമീപത്തെ വീട്ടിൽ മാലിന്യ ശേഖരണത്തിന് എത്തിയ വനിതകൾക്ക് നേരെയാണ് അക്രമം (House owner attacked Haritha Karma Sena members). കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത ചിതംബരം, മോളമ്മ ബാബു എന്നിവരാണ് വീട്ടുടമ അക്രമത്തിന് ഇരയായത്. ഇന്നലെ (ഒക്‌ടോബര്‍ 28) രാവിലെയായിരുന്നു സംഭവം. വീട്ടിൽ ഹരിത കർമ്മ സേന ഒട്ടിച്ചിരുന്ന ക്യൂ ആർ കോഡ് കീറിയിരുന്നു. ഇതിനെ പറ്റി ചോദിച്ചതോടെ ക്ഷുഭിതനായ ഗൃഹനാഥൻ തങ്ങൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് എത്തുകയായിരുന്നു എന്ന് ഗീതയും മോളമ്മയും പറഞ്ഞു. വീട്ടിൽ നിന്നു പുറത്തിറങ്ങിയ ഇരുവരെയും പിന്നാലെ എത്തിയ ഗൃഹനാഥൻ ഗേറ്റ് ഉപയോഗിച്ച് തള്ളി പുറത്തിറക്കി. ഗേറ്റ് പുറത്തിടിച്ച് രണ്ടു പേർക്കും പരിക്കുണ്ട്. ഇതിനെ ചോദ്യം ചെയ്‌തതോടെ തങ്ങൾക്ക് നേരെ വീണ്ടും ആക്രമണത്തിനായി വീട്ടുടമ ഓടിയെത്തിയതായി ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു. കീറിയ ക്യൂ ആര്‍ കോഡിന്‍റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് സേനാംഗങ്ങളുടെ ഫോൺ ഇയാള്‍ താഴെയിട്ട് പൊട്ടിച്ചതെന്നും പരാതിയിൽ ഉണ്ട്. ഇരുവരും പിന്നീട് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.