Asian Games 2023 Silver Medalist Ancy Sojan : ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ 'ചാടിപ്പിടിച്ച്' ആന്‍സി ; നാട്ടികയിലെ വീട്ടിലേക്ക് അഭിനന്ദന പ്രവാഹം - ആന്‍സി സോജന്‍ ഏഷ്യന്‍ ഗെയിംസ്
🎬 Watch Now: Feature Video
Published : Oct 7, 2023, 2:17 PM IST
തൃശൂര്‍ : ഏഷ്യൻ ഗെയിംസിൽ വനിത ലോങ് ജംപിൽ വെള്ളി മെഡൽ നേടിയതോടെ ആൻസി സോജന് അഭിനന്ദന പ്രവാഹം (Asian Games 2023 Long Jump Ancy Sojan). നാട്ടികയിലെ വീട്ടിലെത്തി നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബമാണ് ആൻസിക്കായുള്ള നാടിന്‍റെ സ്നേഹം ഏറ്റുവാങ്ങുന്നത്. നാട്ടിക ഫിഷറീസ് സ്‌കൂളിലെ പഠനകാലത്താണ് നാട്ടിക സ്‌പോർട്‌സ് അക്കാദമിയിലൂടെയുള്ള ആൻസിയുടെ കായികരംഗത്തേക്കുള്ള പ്രവേശനം. സ്‌കൂൾ പഠനകാലത്ത് ദേശീയ അത്‌ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു (Asian Games 2023 Silver Medalist Ancy Sojan). തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ആൻസിയുടെ കഠിന പരിശ്രമത്തിന് കുടുംബവും നാട്ടുകാരും നൽകിയ പിന്തുണയാണ് രാജ്യത്തിനായി മെഡൽ നേടുന്നതിലേക്ക് നയിച്ചത്. ഏഷ്യന്‍ ഗെയിംസിലെ മകളുടെ ആദ്യ മെഡൽ നേട്ടത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് അച്ഛൻ സോജനും അമ്മ ജാൻസിയും. നാടും നാട്ടുകാരും നൽകുന്ന പിന്തുണയെ കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്. അതേസമയം ജില്ലയിൽ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകാത്തത് വേദനയായി കുടുംബം പങ്കുവച്ചു. ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ആൻസി വനിത വിഭാഗം ലോങ് ജംപിൽ വെള്ളി മെഡലാണ് നേടിയത് (Keralite Ancy Sojan won silver in Asian Games 2023). അഞ്ചാം ശ്രമത്തിൽ 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ സ്വന്തമാക്കിയത്.