ആവേശനിറവില്‍ ഗുല്‍മാര്‍ഗ് ; യുവാക്കള്‍ക്കായി സൈന്യത്തിന്‍റെ വിന്‍റര്‍ ഗെയിംസ്
🎬 Watch Now: Feature Video
ഗുല്‍മാര്‍ഗ് (ജമ്മു കശ്‌മീര്‍) : യുവാക്കള്‍ക്കായി ഗുല്‍മാര്‍ഗില്‍ വിന്‍റര്‍ ഗെയിംസ് സംഘടിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇത്തവണത്തെ സ്‌നോ ഗെയിംസില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്‌മീരിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവിധ സ്‌നോ ഗെയിമുകളില്‍ പങ്കെടുത്താണ് കുട്ടികള്‍ മടങ്ങിയത്.
ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ ആണ് യൂത്ത് വിന്‍റർ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഈ വർഷം ഖേലോ ഇന്ത്യ വിന്‍റർ ഗെയിംസ് ഒരു മാസം മുമ്പ് ഗുൽമാർഗിൽ സംഘടിപ്പിച്ചിരുന്നു. അതിന് ശേഷം ജമ്മു കശ്‌മീർ പൊലീസ് കുട്ടികൾക്കായി ഒരു സ്‌കീയിങ് കോഴ്‌സും കൊണ്ടുവന്നു. ഇത് കൂടാതെയാണ് സൈന്യം ശൈത്യകാല ഗെയിമുകള്‍ ആരംഭിച്ചത്. അതിൽ കശ്‌മീരിലെ വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കളും വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം പങ്കെടുത്തു.
ഇത്തവണത്തെ ഗെയിമുകള്‍ യുവാക്കളില്‍ ആവേശം നിറച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ ജമ്മു കശ്‌മീരിലെ വിവിധ ജില്ലകളില്‍ നിന്നായി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ നന്ദിയറിച്ചു. ഇത്തരം പരിപാടികൾ നടത്തുന്നത് വളരെ പ്രധാനമാണെന്നും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന വേദി സൈന്യം നൽകിയതിൽ സന്തോഷമുണ്ടെന്നും ആയിരുന്നു മത്സരാര്‍ഥികളുടെ പ്രതികരണം.