Arikkomban Returns to Residential Area : അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ; ആശങ്കയില്‍ തോട്ടം തൊഴിലാളികള്‍ - Arikomban news updates
🎬 Watch Now: Feature Video
Published : Sep 19, 2023, 7:26 PM IST
ചെന്നൈ : തമിഴ്‌നാട്ടിലെ മുണ്ടുതുറൈ കടുവ സങ്കേതത്തില്‍ (Muduthurai Tiger Reserve in Tamil Nadu) തുറന്നുവിട്ട അരിക്കൊമ്പന്‍ (Arikkomban in Tamil Nadu) വീണ്ടും ജനവാസ മേഖലയിലെത്തിയത് തോട്ടം തൊഴിലാളികളെ ആശങ്കയിലാക്കുന്നു. മാഞ്ചോലയിലെ ഊദു എസ്‌റ്റേറ്റിലെ സ്‌കൂളിന് സമീപമാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന്‍റെ സാന്നിധ്യം കേരളത്തിലെയും തമിഴ്‌നാട്ടിലെയും തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്‌ത്തുകയാണ് (Arikkomban Returns to Residential Area). നിലവില്‍ റേഡിയോ കോളര്‍ വഴി ആനയുടെ സഞ്ചാര പാത നിരീക്ഷിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. തുറന്നുവിട്ട സ്ഥലത്തുനിന്നും ഏകദേശം 25 കിലോമീറ്ററിലധികം അരിക്കൊമ്പന്‍ സഞ്ചരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 17നാണ് തിരുനെല്‍വേലി മാഞ്ചോലയിലെ തോട്ടം മേഖലയില്‍ അരിക്കൊമ്പന്‍റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍ പാറ, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലെത്തി നാശനഷ്‌ടമുണ്ടാക്കിയതിനെ തുടര്‍ന്ന് ഏപ്രിലിലാണ് അരിക്കൊമ്പനെ പിടികൂടി തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് അയച്ചത്. ഉള്‍വനത്തില്‍ വിട്ടിട്ടും ആന വീണ്ടും തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി ആക്രമണം തുടര്‍ന്നതോടെയാണ് വീണ്ടും മയക്കുവെടി വച്ച് പിടികൂടി തിരുനെല്‍വേലിയിലെ മുണ്ടുതുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. ഇതിന് പിന്നാലെയാണ് ആന വീണ്ടും ജനവാസ മേഖലയിലെത്തിയത്.