അരിക്കൊമ്പന്‍ ഫാൻസ് അസോസിയേഷനുമായി ഓട്ടോ തൊഴിലാളികള്‍; കാട്ടാന തിരികെവരുമെന്ന പ്രതീക്ഷയില്‍ 'ആരാധകര്‍'

🎬 Watch Now: Feature Video

thumbnail

By

Published : May 15, 2023, 5:03 PM IST

ഇടുക്കി: ചിന്നക്കനാൽ വനമേഖലയില്‍ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിന് സമീപത്തെ കാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പന്‍റെ പേരില്‍ ഫാൻസ് അസോസിയേഷൻ. അണക്കരയിലാണ് കാട്ടാനയുടെ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്. ഇതിന്‍റെ ഭാഗമായി അരിക്കൊമ്പന്‍റെ ചിത്രം പതിച്ച ഫ്ലക്‌സ് ബോർഡും ടൗണിൽ സ്ഥാപിച്ചു. അണക്കര സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികളാണ് അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന് പിന്നിൽ.  

ALSO READ | തമിഴ്‌നാട് വനംവകുപ്പിന്‍റെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍; മേഘമലയില്‍ നിരോധനാജ്ഞ, സഞ്ചാരികള്‍ക്ക് നിയന്ത്രണം

ചിന്നക്കനാലിൽ അരിക്കൊമ്പന്‍റെ ആവാസ മേഖലയിൽ മനുഷ്യര്‍ കടന്നുകയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്‌തതിലുള്ള പ്രതിഷേധം കൂടിയാണ് ഈ കൂട്ടായ്‌മയ്‌ക്ക് പിന്നിലെന്നാണ് ഇവരുടെ അവകാശവാദം. കാടുമാറ്റത്തിന്‍റെ പേരിൽ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏൽക്കേണ്ടി വന്നതിൽ തങ്ങള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ട്. അരിക്കൊമ്പൻ തിരികെ ചിന്നക്കനാലിൽ എത്തുമെന്നും അവിടെ ജനവാസമേഖലയിൽ ആന കടന്നുകയറാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അസോസിയേഷന്‍ അംഗം സാബു കുന്നേൽ പറഞ്ഞു. 

ALSO READ | വീണ്ടും അരിക്കൊമ്പന്‍; തമിഴ്‌നാട്ടില്‍ റേഷന്‍കട തകർക്കാൻ ശ്രമം, അരി എടുക്കാനായില്ല

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.