ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന് യാത്രാമൊഴി ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ - മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് യാത്രാമൊഴി

🎬 Watch Now: Feature Video

thumbnail

By

Published : Mar 22, 2023, 8:35 PM IST

കോട്ടയം: കാലം ചെയ്‌ത ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ കബറടക്കം നടത്തി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്തമറിയം കബറിട പള്ളിയിലാണ് മാർ പൗവ്വത്തിലിന്‍റെ ഭൗതികശരീരം കബറടക്കിയത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍.

കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഭാഗം രാവിലെ 9.30ന് മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിച്ചിരുന്നു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കബറടക്ക ശുശ്രൂഷകളുടെ മുഖ്യകാർമികനായിരുന്നു. കുർബാന, നഗരി കാണിക്കൽ എന്നിവയ്ക്ക് ശേഷമാണ് മാർ പൗവ്വത്തിലിൻ്റെ കബറടക്കം നടന്നത്.

ALSO READ: മാർ ജോസഫ് പൗവത്തിൽ കാലം ചെയ്‌തു; വിടവാങ്ങിയത് സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യന്‍

മാർ പൗവ്വത്തിലിന്‍റെ ജീവിത രേഖകൾ ഏഴ് ചെമ്പ് ഫലകങ്ങളിലാക്കി ഭൗതിക ശരീരത്തോടൊപ്പം വച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഒപ്പുവച്ച ഫലകങ്ങളാണ് ഇവ. ഇന്നലെ രാവിലെ മുതൽ ആയിരക്കണക്കിന് വൈദികരും സന്യസ്‌തരും വിശ്വാസികളുമാണ് മാർ പൗവ്വത്തിലിൻ്റെ ഭൗതികശരീരം ദർശിക്കുവാനായി എത്തിച്ചേർന്നത്. 

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, ആന്‍റണി രാജു തുടങ്ങിയവർ മാർ പൗവ്വത്തിൽ പിതാവിന് അന്ത്യോപചാരം അർപ്പിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.