ആലുവ സംഭവത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നു, ഹൃദയാലുക്കളായി പെരുമാറണം : എംബി രാജേഷ് - മന്ത്രി വീണ ജോർജ്
🎬 Watch Now: Feature Video
കാസർകോട്:ആലുവയില്‍ പിഞ്ചുബാലികയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം കക്ഷി രാഷ്‌ട്രീയ അടിസ്ഥാനമോ ജാതി-മത വ്യത്യാസമോ ഇല്ലാതെ ഏതൊരു മനുഷ്യനും തീവ്രമായ ഹൃദയ വേദന ഉണ്ടാക്കുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. ഈ വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ വിവാദം ഉണ്ടാക്കുന്നത് ക്രൂരമായ പ്രവര്‍ത്തിയാണ്. വിവാദമുണ്ടാക്കുന്നത് വേദനാജനകവും അപലനീയവുമാണ്. സര്‍ക്കാര്‍ എന്ന നിലയിൽ ഫലപ്രദമായി സംഭവത്തിൽ ഇടപെട്ടിരുന്നു. വിവാദങ്ങളുണ്ടാക്കുന്നവർക്ക് പഴുതുകൾ കണ്ടെത്താം. ഇത്തരമൊരു സംഭവത്തിൽ കുറച്ചുകൂടി ഹൃദയാലുക്കളായി എല്ലാവരും പെരുമാറണം. പൊതു ഇടങ്ങൾ സാമൂഹ്യ വിരുദ്ധരുടെ താവളമാകാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടി ജാഗ്രത പുലർത്തണം. കുറ്റവാളികളുടെ വിഹാര കേന്ദ്രമായി മാറാൻ ഇതുപോലെയുള്ള സ്ഥലങ്ങൾ ഇടയാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനുള്ള പ്രത്യേക ഇടപെടലുകൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിവാദം ഉണ്ടാക്കുന്നത് എത്ര ക്രൂരമാണ്. മന്ത്രി വീണ ജോർജ് ഇന്നലെ തന്നെ അവിടെയെത്തിയിട്ടുണ്ട്. ദാരുണ സംഭവത്തെ എങ്ങനെ രാഷ്‌ട്രീയമായി മുതലെടുക്കാമെന്നും പുതിയ വിവാദത്തിലേക്ക് നയിക്കാം എന്ന തരത്തിലുമുള്ള താൽപര്യമാണ് പലർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.