ഒരുക്കങ്ങൾ പൂർത്തിയായി, സംസ്ഥാന തല പ്രവേശനോത്സവം ഉദ്‌ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വി ശിവൻകുട്ടി
🎬 Watch Now: Feature Video
തിരുവനന്തപുരം : പ്രവേശനോത്സവത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നും പുതിയ അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ നാളെ പ്രസിദ്ധപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും. ഇതേസമയം തന്നെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല ഉദ്‌ഘാടനം മന്ത്രിമാർ നിർവഹിക്കും. ഉദ്‌ഘാടന പരിപാടി ഒഴിച്ച് ബാക്കി എല്ലാ സ്‌കൂളുകളിലും ചടങ്ങ് 45 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. പാഠപുസ്‌തകങ്ങൾ എല്ലാ സ്ഥലങ്ങളിലും എത്തിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി 3800 കോടി രൂപയുടെ വികസന പദ്ധതികളാണ് മേഖലയിൽ നടന്നത്. ഇതിന് പുറമെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കും. ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തും. പ്ലസ് വൺ പ്രവേശനം ജൂൺ അഞ്ചിന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
also read : വിദ്യാലയങ്ങളും വിദ്യാഭ്യാസ വകുപ്പും റെഡി; വിദ്യാർഥികൾക്ക് സ്വാഗത വീഡിയോ സന്ദേശമയച്ച് വി ശിവൻകുട്ടി