'അരിക്കൊമ്പനെ കുങ്കിയാന ആക്കണമായിരുന്നു' ; ചിന്നക്കനാലിലെ അതേ പ്രയാസം മേഘമലയിലും ഉണ്ടാകുമെന്ന് എ കെ ശശീന്ദ്രൻ

🎬 Watch Now: Feature Video

thumbnail

By

Published : May 7, 2023, 1:46 PM IST

കോഴിക്കോട് : അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്‍റെ നിർദേശം ശരിവയ്ക്കു‌ന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയെ പിടികൂടി കുങ്കിയാന ആക്കണമെന്നതായിരുന്നു വനം വകുപ്പിന്‍റെ നിർദേശം. എന്നാൽ കോടതി നിർദേശം അനുസരിക്കാനേ സർക്കാരിന് നിർവാഹമുള്ളൂവെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ചിന്നക്കനാലിലെ ജനങ്ങൾ അനുഭവിച്ച പ്രയാസം മേഘമലയിലെ ജനങ്ങളും അനുഭവിക്കേണ്ടിവരും. ഉള്‍വനങ്ങളിലേക്ക് വന്യമൃഗങ്ങളെ അയച്ചതുകൊണ്ട് അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ല. അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാനാണെന്ന് അത് നിരന്തരം നടത്തുന്ന യാത്ര വ്യക്‌തമാക്കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ ആനകള്‍ക്ക് സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റേഡിയോ കോളർ സിഗ്‌നൽ ഇടയ്‌ക്ക് ലഭിക്കുന്നില്ല. അത് സ്വാഭാവികമാണ്. മൊബൈൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത് പോലെ റെയ്‌ഞ്ചിന്‍റെ പ്രശ്‌നം മൂലമാണ് സിഗ്‌നൽ നഷ്‌ടമാകുന്നത്. സിഗ്‌നൽ നഷ്‌ടപ്പെടുന്നത് ഏതെങ്കിലും അപകടത്തിന്‍റെ ലക്ഷണമായി കാണേണ്ടതില്ല. കേരളവും തമിഴ്‌നാടും ആനയെ നിരീക്ഷിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ എത്തുമ്പോൾ കൃത്യമായ വിവരം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം എ ഐ കാമറ ഇടപാട് സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. വ്യവസായ മന്ത്രിയും ഇതിൽ വിശദീകരണം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ പ്രതിപക്ഷവും മാധ്യമങ്ങളും തൃപ്‌തരാകണം. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. കെൽട്രോണ്‍ വിശ്വസ്‌ത സ്ഥാപനമാണ്.

അതിനാൽ തന്നെ അവർ ആർക്കൊക്കെ ഉപകരാർ നൽകി എന്ന കാര്യം നോക്കാറില്ല. ഈ പ്രവർത്തികൾ അവരെ വിശ്വസിച്ച് ഏൽപ്പിച്ചവയാണ്. അതുപോലെ തന്നെ ഉപകരാറുകൾ കൊടുക്കുന്നത് പുതിയ സംഭവം അല്ല. ഇത്തരം കാര്യങ്ങൾ മുൻ സർക്കാരുകളും ചെയ്‌തിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ വ്യക്‌തമാക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.