കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരന്‍ രക്ഷപെട്ടു ; ചാടിയത് ജില്ലയെ വിറപ്പിച്ച മയക്കുമരുന്ന് കടത്തുകാരന്‍ - കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി ചാടി
🎬 Watch Now: Feature Video
Published : Jan 14, 2024, 10:49 PM IST
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്‍ രക്ഷപെട്ടു (Accused Escaped From Kannur Central Prison ). കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് രാവിലെയാണ് കോയ്യോട് സ്വദേശി ഹർഷാദ് തടവ് ചാടിയത്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ഓടി ഒരു ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ദമായി ജയിൽ ചാടി പോയത്. ജയിലിൽ തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതോടെ ജയിൽ ചാട്ടം ആസൂത്രിതം എന്ന് വ്യക്തമായി. മുൻവശത്തെ പടികൾ ഇറങ്ങിയോടിയാണ് ഹർഷാദ് രക്ഷപ്പെട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡരികിൽ നിർത്തിയിട്ട ബൈക്കിലാണ് ഇയാൾ കടന്നു കളഞ്ഞത്. ബൈക്ക് പോയത് കണ്ണൂർ ഭാഗത്തേക്കാണെന്നും ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.