ഡോ. വന്ദനയുടെ കൊലപാതകം; സെക്രട്ടേറിയറ്റിലേക്ക് എബിവിപി പ്രതിഷേധ മാർച്ച് - വന്ദനയുടെ കൊലപാതകം
🎬 Watch Now: Feature Video
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ യുവ ഡോക്‌ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ എബിവിപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇരുപതോളം പ്രവർത്തകരാണ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
അതേസമയം ഡോക്‌ടർ വന്ദന ദാസിൻ്റെ കൊലപാതകത്തിൽ രണ്ടാം ദിനവും ശക്തമായ പ്രതിഷേധമാണ് തലസ്ഥാനത്ത് ഉണ്ടായത്. ഡോക്‌ടർമാരുടെ സംഘടനയായ ഐഎംഎയുടെയും കെജിഎംഒഎയുടെയും നേതൃത്വത്തിൽ ഡോക്‌ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി.
ആശുപത്രികളെ അതിസുരക്ഷ മേഖലകളായി പ്രഖ്യാപിക്കണം, ആശുപത്രികളിൽ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം, നിലവിലുള്ള ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തി ഓർഡിനൻസ് പുറത്തിറക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാർ സമരം നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ സമരം തുടരുമെന്നും അറിയിച്ചു. അതേസമയം പണിമുടക്ക് നടത്തുമെങ്കിലും അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുമെന്നും കെജിഎംഒഎ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അരുൺ എ ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.