കനല്‍പോലെ കൊവിഡ് കാലം - കേരളത്തിലെ കൊവിഡ് പ്രതിരോധം
🎬 Watch Now: Feature Video
ഓർമയില്‍ ഇങ്ങനെയൊരു കാലമില്ല, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സ്‌തംഭിച്ചു നിന്ന ആറ് മാസങ്ങൾ... കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ ജാഗ്രതയോടെ ലോകം രോഗത്തെ നേരിട്ടു. ആദ്യം രോഗാണുവിന്‍റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമം.. പക്ഷേ മരണ സംഖ്യ ഉയരുമ്പോൾ ലോകത്തിന് കാഴ്ചക്കാരായി നില്‍ക്കാൻ മാത്രമായിരുന്നു വിധി. ഓരോ പുതുവർഷവും പ്രതീക്ഷയുടേതാണ്. പ്രത്യാശ കൈവിടാതെ ലോകം കൊവിഡിനെ നേരിടാനൊരുങ്ങുകയാണ്. ഓർക്കാൻ സുഖമുള്ളതല്ലെങ്കിലും. " കനല്‍പോലെ കൊവിഡ് കാലം" പോയവർഷത്തെ ഓർത്തെടുക്കുകയാണ്.