ആമസോണിലെ തീയണക്കാന്‍ സൈന്യവും - ആമസോണിലെ തീയണക്കാന്‍ സൈന്യവും
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4334409-398-4334409-1567584304030.jpg)
നോവോ പ്രോഗ്രസോ: ആമസോണ്‍ മഴക്കാടുകളിലെ തീയണക്കാന്‍ അവസാനം ബ്രസീലിയന്‍ സൈന്യവും രംഗത്ത് എത്തി. പതിനായിരക്കണക്കിന് സൈനികരും അഗ്നിശമന സേനയുമാണ് തീയണക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. വന്‍ തീപിടിത്തം ലോക ശ്രദ്ധയാകർഷിച്ചതോടെ സൈന്യത്തെ ഇറക്കാന്‍ പ്രസിഡന്‍റ് ജെയ്ർ ബൊൽസൊനരൊ തീരുമാനിക്കുകയായിരുന്നു. 30,901 തീപിടിത്തങ്ങളാണ് കഴിഞ്ഞ മാസം ആമസോണില്‍ ഉണ്ടായത്. 2010-ന് ശേഷം ഓഗസ്റ്റ് മാസം ഉണ്ടാകുന്ന വലിയ തീപിടിത്തമാണ് ഇത്. പ്രസിഡന്‍റിന്‍റെ സാമ്പത്തിക വികസന അജണ്ടയും പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള സർക്കാർ സമീപനങ്ങളും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള നിരവധി വിമർശനങ്ങൾക്ക് കാരണമായിരുന്നു.