Indigo Flight Emergency Landing : സാങ്കേതിക തകരാര്‍, ഇന്‍ഡിഗോ വിമാനത്തിന് ഭുവനേശ്വറില്‍ അടിയന്തര ലാന്‍ഡിങ് - Indigo Flight

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 4, 2023, 10:57 AM IST

ഭുവനേശ്വര്‍ (ഒഡിഷ) : സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് (Indigo Flight Emergency Landing). ഭുവനേശ്വറില്‍ നിന്ന് ഇന്ന് (സെപ്‌റ്റംബര്‍ 4) ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6E 2065 വിമാനമാണ് ഭുവനേശ്വറിലെ തന്നെ ബിജു പട്‌നായിക് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ബിജു പട്‌നായിക് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ (Biju Patnaik Airport Bhubaneswar) അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയും എയര്‍പോര്‍ട്ട് അധികൃതര്‍ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലാന്‍ഡിങ്ങിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്‌തു. തകരാര്‍ കണ്ടെത്തിയ ഉടന്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനാല്‍ യാത്രക്കാര്‍ സുരക്ഷിതരാണ്. ഡിജിസിഎയുടെ അനുമതി ലഭിച്ച ശേഷമാകും വിമാനം വീണ്ടും സര്‍വീസ് നടത്തുക. ഇക്കഴിഞ്ഞ ജൂലൈ 31ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ എഎക്‌സ്ബി 613 വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. പറന്നുയര്‍ന്ന് ഏകദേശം അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.