വീണ്ടും ദൃശ്യം ആവർത്തിക്കുമോ? നേര് ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണം - Neru Malayalam movie review

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 21, 2023, 3:12 PM IST

എറണാകുളം: ജിത്തു ജോസഫിന്‍റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം നേര് തിയേറ്ററുകളിൽ എത്തി (Neru movie theatre response). ജിത്തു ജോസഫ് അഭിഭാഷക ശാന്തി മായാദേവിയും തിരക്കഥ ഒരുക്കിയ ചിത്രം മോഹൻലാലിന്‍റെ ഈ വർഷത്തെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള ഒന്നു കൂടിയായിരുന്നു (mohanlal and jeethu joseph movie). മോണ്‍സ്റ്ററും അലോണും വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ നേരിന്‍റെ ട്രെയിലർ ഇറങ്ങിയത് മുതൽ മോഹൻലാലിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. എറണാകുളം കവിത തിയേറ്ററിൽ ആണ് നേരിന്‍റെ ആദ്യദിന പ്രതികരണമാരായാൻ എത്തിച്ചേർന്നത്. പതിവിന് വിപരീതമായ ഒരു കാഴ്‌ച. തിയേറ്ററിന്‍റെ ഗേറ്റും കടന്ന് റോഡിലേക്ക് നീളുന്ന വാഹനവ്യൂഹം. സ്ക്രീൻ ഹൗസ് ഫുൾ. കുറച്ചുനാളായി മലയാള സിനിമയിൽ ആദ്യദിന പ്രദർശനത്തിന് എത്തിയാൽ ഇത്രയധികം പ്രേക്ഷക പങ്കാളിത്തം കാണാനായിട്ടില്ല. ഷോ കഴിയുമ്പോൾ കണ്ടിറങ്ങിയ പ്രേക്ഷകർ സംതൃപ്‌തരാണ്. മോഹൻലാലിന്‍റെ അഭിനയവും ജിത്തു ജോസഫിന്‍റെ സംവിധാനവും മികച്ചത് തന്നെ. ഇന്‍റർവൽ രംഗവും ക്ലൈമാക്‌സ്‌ രംഗവും ഉദ്വേഗം ജനിപ്പിക്കുന്നു. ദൃശ്യവുമായി ഒരു താരതമ്യം വേണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നേര് വ്യത്യസ്‌ത ആശയം പറയുന്ന മറ്റൊരു ചിത്രം. പല ഭാഷകളിലേക്കും റീമേക്ക് പോകാൻ സാധ്യതയുണ്ടെന്നും പ്രേക്ഷക പ്രതികരണം. എന്തായാലും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സംതൃപ്‌തരാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.