Leo Trailer Celebration Vijay Fans Damage Theatre: വിജയ് ആരാധകരുടെ ആഘോഷം, ലിയോ ട്രെയിലര്‍ റിലീസ് ചെയ്‌ത തിയേറ്റര്‍ 'പൊളിച്ചടുക്കി' - ലിയോ ട്രെയിലര്‍ റിലീസ്
🎬 Watch Now: Feature Video
Published : Oct 6, 2023, 12:07 PM IST
ചെന്നൈ : ലിയോ സിനിമയുടെ ട്രെയിലര്‍ റിലീസിന് പിന്നാലെ ചെന്നൈയില്‍ വിജയ് ആരാധകരുടെ ആഹ്ലാദ പ്രകടനം (Leo Trailer Celebration By Thalapathy Vijay Fans). ആഘോഷം അതിരുകടന്നതോടെ കോയമ്പേട്ടിലെ രോഹിണി തിയേറ്ററില്‍ ഉണ്ടായത് വന്‍ നാശനഷ്‌ടം. സ്‌ക്രീനില്‍ തങ്ങളുടെ ദളപതിയെ കണ്ടതും ആരാധകര്‍ സന്തോഷം പങ്കുവച്ചു തുടങ്ങി. ഇതിനിടെ ചിലര്‍ ഇരിപ്പിടങ്ങളില്‍ ചാടിക്കയറി നൃത്തം ചെയ്യാന്‍ ആരംഭിച്ചു. നിരവധി ഇരിപ്പിടങ്ങളാണ് ആഘോഷത്തില്‍ തകര്‍ന്നത് (Thalapathy Vijay fans Leo trailer Celebration). തിയേറ്ററിലെ ആഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ആളുകളുടെ അതിരുകടന്ന നായക ആരാധന തിയേറ്റര്‍ അഡ്‌മിനിസ്‌ട്രേഷന് തലവേദനയായിട്ടുണ്ട്. തിയേറ്ററില്‍ എത്തിയ മറ്റ് ആളുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതായാണ് വിവരം. ട്രെയിലര്‍ റിലീസിന് മുന്നോടിയായി രോഹിണി തിയേറ്റര്‍ അധികൃതര്‍ കോയമ്പേട്ട് പൊലീസില്‍ നിന്ന് പ്രദര്‍ശനാനുമതി വാങ്ങിയിരുന്നു. ഇന്നലെയാണ് ലിയോ ട്രെയിലര്‍ റിലീസ് ചെയ്‌തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലും റെക്കോഡ് സൃഷ്‌ടിച്ചു. ഈ മാസം 19നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.