യുവാവിനോട് രണ്ട് സഹപാഠികള്‍ക്ക് പ്രണയം ; റോഡില്‍ തമ്മില്‍ തല്ലി വിദ്യാര്‍ഥിനികള്‍ - റോഡില്‍ തമ്മില്‍ തല്ലി വിദ്യാര്‍ഥിനികള്‍
🎬 Watch Now: Feature Video
ചെന്നൈ: അണ്ണാനഗറിലെ ബസ്റ്റോപ്പില്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ തല്ലുന്ന വീഡിയോ പുറത്ത്. ചെന്നൈയിലെ പ്രശസ്തമായ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളാണ് കൈയാങ്കളിയിലേര്‍പ്പെട്ടത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമാണ് ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
കോളജിലെ ഒരു വിദ്യാര്‍ഥിയുമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണം. സമീപത്തുണ്ടായിരുന്ന വിദ്യാർഥികളിൽ ചിലർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ കോളജ് അധികൃതർ അന്വേഷണം നടത്തിവരികയാണ്. അതേസമയം ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.
Last Updated : Feb 3, 2023, 8:22 PM IST