നൂറ് ശതമാനം വിജയപ്രതീക്ഷയെന്ന് കെ കെ രമ - വിജയപ്രതീക്ഷ
🎬 Watch Now: Feature Video
കോഴിക്കോട്: നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കെ.കെ. രമ. യുഡിഎഫിന്‍റെ ശക്തമായ പിന്തുണയുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ. എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സി.പി.എമ്മിന്‍റെ വോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും രമ വ്യക്തമാക്കി.