പൗരത്വ നിയമം: കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി
🎬 Watch Now: Feature Video
പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര ഗവൺമെന്‍റ് നിയമ ഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. മോദി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായിരിക്കുകയാണ്. ഓരോ ദിവസവും 42 കർഷകർ വീതം ആത്മഹത്യ ചെയ്യുന്ന നാടായി ഇന്ത്യ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശ്രീകണ്ഠൻ എം.പി, വി.ടി ബൽറാം എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരും മാർച്ചിൽ പങ്കെടുത്തു.