ETV Bharat / international

ബഹിരാകാശത്ത് നിന്നും നാല് വോട്ട്; യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഒരു കൗതുക കാഴ്‌ച - SUNITA WILLIAMS CAST VOTE IN SPACE

സുനിത വില്യംസ്, ബുച്ച് വിൽമോർ, ഡോൺ പെറ്റിറ്റ്, നിക്ക് ഹേഗ് എന്നിവരാണ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുക.

US ELECTION  SUNITA AND ASTRONAUTS CASTE VOTE  യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്  LATEST NEWS IN MALAYALAM
Sunita Williams and Buch Wilmore (AP)
author img

By ETV Bharat Kerala Team

Published : Nov 5, 2024, 10:15 PM IST

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തും. ബഹിരാകാശ നിലയത്തിൽ നിന്നും നാല് പേരാണ് വോട്ട് രേഖപ്പെടുത്തുക. സുനിത വില്യംസ്, ബുച്ച് വിൽമോർ, ഡോൺ പെറ്റിറ്റ്, നിക്ക് ഹേഗ് എന്നിവർ വോട്ട് ചെയ്യും.

1997 ൽ ടെക്‌സാസ് ലെജിസ്ലേച്ചർ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കിയിരുന്നു. ഈ നിയമം പ്രകാരമാണ് സുനില്‍ വില്യംസ് അടക്കം നാല് പേര്‍ വോട്ട് ചെയ്യുന്നത്. ബഹിരാകാശ ഏജൻസിയുടെ ട്രാക്കിങ് ആന്‍റ് ഡാറ്റ റിലേ സാറ്റ്‌ലൈറ്റ് സിസ്‌റ്റം ഉപയോഗിച്ച് ചെയ്യുന്ന വോട്ടുകൾ നാസയാണ് കൈമാറുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അമേരിക്കൻ പൗരത്വമുള്ള, ഇന്ത്യൻ-സ്ലോവേനിയൻ വംശജയായ സുനിത വില്യംസാണ് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുന്നതിനെക്കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചത്. അമേരിക്കൻ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് തന്‍റെ പ്രധാന കടമയാണെന്നും, ഇതിനായി നാസ തങ്ങളെ സഹായിക്കുമെന്ന് കരുതുന്നുവെന്നും സെപ്റ്റംബറിൽ നടന്ന ഒരു കോൺഫറൻസിൽ ബുച്ച് വിൽമോർ പറഞ്ഞിരുന്നു.

ബോയിങ് സ്‌റ്റാർലൈൻ പേടകത്തിന്‍റെ പരീക്ഷണാർഥം ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിന്‍റെ തകരാറുകൾ മൂലം ഇപ്പോൾ ബഹിരാകാശത്ത് തന്നെ തുടരുകയാണ്. 2025 ഫെബ്രുവരിയിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിൽ എത്തുക. 1997-ല്‍ ബഹിരാകാശ സഞ്ചാരി ഡേവിഡ് വുള്‍ഫും 2020 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്‌തിരുന്നു

Also Read: അമേരിക്കയില്‍ ഇനി ആര്‌ വാഴും? വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യ ഫല സൂചനകള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.