ETV Bharat / state

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ഉടൻ - GIRL RAPED AND KILLED CASE

അഞ്ച് വയസുകാരിയായ തമിഴ് ബാലികയെയാണ് രണ്ടാനച്ഛൻ ലൈംഗികമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലായിരുന്നു സംഭവം.

RAPE AND MURDER CASE  PATHANAMTHITTA RAPE CASE  COURT NEWS  LATEST NEWS IN MALAYALAM
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 5, 2024, 10:48 PM IST

പത്തനംതിട്ട: അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തമിഴ്‌നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും.

2021 ഏപ്രില്‍ 5നാണ് ക്രൂരമായ കൊലപാതകം നടന്നത്. അഞ്ചു വയസുകാരിയായ തമിഴ് ബാലികയെയാണ് രണ്ടാനച്‌ഛൻ ലൈംഗികമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട കുമ്പഴയിലായിരുന്നു സംഭവം.

കുട്ടിയുടെ ശരീരത്തിൽ 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മർദനമായിരുന്നു മരണകാരണം. കുട്ടിയെ രണ്ടാനച്‌ഛനെ ഏല്‍പ്പിച്ച ശേഷമാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. കുഞ്ഞിനെ ഇല്ലാതാക്കാനുള്ള രണ്ടാനച്ഛന്‍റെ ക്രൂരതയായിരുന്നു കൊലപാതകത്തിന് പിന്നില്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പൊലീസ് പിടികൂടുകയായിരുന്നു. കേസിൻ്റെ വിചാരണ വേളയില്‍ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതിക്രൂരമായ കൊലപാതകത്തില്‍ മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്.

Also Read: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.