പഴവിള രമേശന് ആദരാഞ്ജലി അർപ്പിച്ച് സാംസ്കാരിക ലോകം

By

Published : Jun 14, 2019, 1:22 PM IST

thumbnail
ഇന്നലെ അന്തരിച്ച പ്രശസ്ത കവി പഴവിള രമേശന് ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക ലോകം. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ സമൂഹത്തിൻ്റെ വിവിധ മേഖയിലുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി കെ രാജു, സി ദിവാകരൻ എംഎൽഎ, കവി വി മധുസൂദനൻ, കെടിഡിസി ചെയർമാൻ എം വിജയകുമാർ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പൊതുദർശനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.