ETV Bharat / travel-and-food

ഞൊടിയിടയില്‍ മൈസൂര്‍പാക്ക് ഉണ്ടാക്കാം; സിമ്പിള്‍ റെസിപ്പി ഇതാ.. - HOMEMADE MYSORE PAK RECIPE

എല്ലാവരും ഒരുപോലെ ഇഷ്‌ട്ടപ്പെടുന്ന മധുരപലഹാരമാണ് മൈസൂർപാക്ക്. 10 മിനിറ്റുകൊണ്ട് മൈസൂർപാക്ക് ഉണ്ടാക്കാന്‍ ഇതാ ഒരു ഈസി റെസിപ്പി..

author img

By ETV Bharat Kerala Team

Published : 2 hours ago

മൈസൂർപാക്ക് ഉണ്ടാക്കുന്ന രീതി  MYSORE PAK RECIPE  SIMPLE MYSORE PAK RECIPE  മൈസൂർ പാക്ക്
Mysorepak (ETV Bharat)

ധുര പലഹാരങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. പലഹാരങ്ങൾക്കിടയിൽ മൈസൂർപാക്കിന്‍റെ സ്ഥാനം വേറെതന്നെയാണ്. പലരും മൈസൂർപാക്കിന് വേണ്ടി കടകളെ ആശ്രയിക്കാറാണ് പതിവ്. വീടുകളിൽ മൈസൂർപാക്ക് ഉണ്ടാക്കുന്നത് ചുരുക്കം ചില ആളുകളാണ്. എന്നാലിനി ആരും മടിപിടിച്ചിരിക്കേണ്ട. 10 മിനിറ്റുകൊണ്ട് വെറും നാല് ചേരുവകള്‍ മാത്രം ചേർത്ത് മൈസൂർപാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍:

  • കടലമാവ് - 1 കപ്പ്
  • നെയ്യ് - 1 1/2 കപ്പ്
  • പഞ്ചസാര - 1 1/2 കപ്പ്
  • വെള്ളം - 1/2 കപ്പ്

തയ്യാറാക്കേണ്ട വിധം:

ആദ്യം ഒരു പാൻ ചൂടാക്കിയ ശേഷം അതിൽ 1 കപ്പ് കടലമാവിട്ട് റോസ്‌റ്റ് ചെയ്തെടുക്കണം. മീഡിയം ഫ്ലെയിമിൽ വേണം റോസ്‌റ്റ് ചെയ്യാൻ. റോസ്‌റ്റ് ചെയ്യുമ്പോൾ നിർത്താതെ ഇളക്കാൻ ശ്രദ്ധിക്കണം. ഏകദേശം 3 മിനിറ്റ് ആയി കഴിയുമ്പോൾ കടലമാവിന് ഒരു പ്രത്യേക മണം വരും. അപ്പോൾ തീ ഓഫ് ചെയ്‌ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

പിന്നീട് ഇതിലെ പ്രധാന ചേരുവയായ നെയ്യ് ചൂടാക്കണം. വറുത്തെടുത്ത കടലമാവിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. കടലമാവ് കട്ടപിടിക്കാത്ത വിധത്തിൽ നന്നായി ഇളക്കി നല്ല സ്‌മൂത്താക്കി എടുക്കണം. എന്നിട്ട് ഒരു സ്‌റ്റീൽ പാത്രം എടുത്ത് അതിന്‍റെ അടിയിൽ അല്‌പം നെയ്യ് പുരട്ടണം. മൈസൂർ പാക്ക് പാത്രത്തിൽ നിന്നും എളുപ്പത്തിൽ വിട്ടുകിട്ടുന്നതിന് വേണ്ടിയാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

അടുത്തതായി നെയ്യ് ഒന്നര കപ്പ് ചെറുതായി ചൂടാക്കി ഉരുക്കി എടുക്കണം. അധികം ചൂടാകാതെ ശ്രദ്ധിക്കണം. ചൂടാക്കിയ നെയ്യിൽ നിന്ന് മുക്കാൽ കപ്പ് നെയ്യ് വറുത്തെടുത്ത കടലമാവിലേക്ക് ചേർക്കുക. നെയ്യ് ചേർത്ത ശേഷം രണ്ടും കൂടെ നന്നായി മിക്‌സ് ചെയ്‌ത് മാറ്റിവെക്കുക.

അടുത്തതായി മറ്റൊരു പാനിൽ ഒന്നര കപ്പ് പഞ്ചസാര എടുത്ത്, അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കണം. വെള്ളം ഒഴിച്ചതിന് ശേഷം സ്‌റ്റൗ ഓണ്‍ ചെയ്‌ത് പഞ്ചസാര വെള്ളത്തിൽ നന്നായി ഇളക്കി ലയിപ്പിക്കുക. ലായനി തിളയ്‌ക്കാൻ തുടങ്ങിയതിന് ശേഷം 2 മിനിറ്റ് നേരം കൂടി തിളപ്പിക്കണം. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന കടലമാവ് -നെയ്യ് മിക്‌സ് ഈ പഞ്ചസാരലായനിയിലേക്ക് ചേർക്കണം. എന്നിട്ട് തുടർച്ചയായി ഇളക്കി കൊടുക്കണം. മീഡിയം ഫ്ലേമിൽ ഇട്ട് വേണം ഇളക്കാൻ.

2 മിനിറ്റ് നേരം ഇളക്കി കഴിയുമ്പോൾ നെയ്യ് പൂർണ്ണമായും കടലമാവ് വലിച്ചെടുക്കും. ശേഷം ബാക്കിയുള്ള മുക്കാൽ കപ്പ് നെയ്യിൽ നിന്നും കാൽ കപ്പ് നെയ്യ് വീണ്ടും പാനിലേക്ക് ഒഴിക്കണം. വീണ്ടും തുടർച്ചയായിട്ട് ഇളക്കിക്കൊടുക്കണം.

ഏകദേശം 1 മിനിറ്റ് നേരം കൂടി ഇളക്കുക. അവസാനം ഒഴിച്ച കാൽ കപ്പ് നെയ്യും കടലമാവ് വലിച്ചെടുത്ത് കഴിയുമ്പോള്‍ ബാക്കി വരുന്ന അരക്കപ്പ് നെയ്യും കൂടെ ചേർത്ത് മിക്‌സ് ചെയ്‌ത് അടുപ്പ് ഓഫാക്കാം. ശേഷം നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ട്രയിലേക്ക് ഈ കൂട്ട് ഒഴിച്ച് 2 മണിക്കൂറിന് ശേഷം കഴിക്കാം.

Also Read : വെറും മിനിറ്റുകള്‍ മതി; ഈ ഗോതമ്പ് ദോശ ആര്‍ക്കും ഇഷ്‌ടമാകും, ഇത് വെറൈറ്റിയൊരു റെസിപ്പി - How To Make Wheat Dosa Very Tasty

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.