ETV Bharat / bharat

മൂന്നാം നിലയില്‍ നിന്നും ചാടി മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കർ; പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു - Narhari Zirwal Jumps From Building

മഹാരാഷ്‌ട്ര മന്ത്രാലയത്തിന്‍റെ മൂന്നാം നിലയില്‍ നിന്നാണ് ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ ചാടിയത്.

author img

By ETV Bharat Kerala Team

Published : 2 hours ago

MAHARASHTRA RESERVATION ROW  LATEST MALAYALAM NEWS  നർഹരി സിർവാൾ  ധൻഗർ സംവരണം പ്രതിഷേധം
നർഹരി സിർവാൾ (ANI/ X)

മുംബൈ: പ്രതിഷേധത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ. മഹാരാഷ്‌ട്ര മന്ത്രാലയത്തിന്‍റെ മൂന്നാം നിലയില്‍ നിന്നാണ് നാഷണൽ കോൺഗ്രസ് പാർട്ടി (അജിത് പവാര്‍ വിഭാഗം) എംഎൽഎയായ നർഹരി സിർവാൾ താഴേക്ക് ചാടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സുരക്ഷ വലയിൽ കുരുങ്ങിയതിനാല്‍ കൂടുതല്‍ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ധൻഗർ സമുദായത്തിന് പട്ടികവർഗ സംവരണം നല്‍കുന്നതിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് നർഹരി സിർവാൾ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്. ആദിവാസി നിയമസഭാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

ALSO READ: തിരുപ്പതി ലഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീം കോടതി - SIT in Tirupati Laddu Controversy

പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധിച്ച ജനപ്രതിനിധികളെ നീക്കി. നർഹരി സിർവാളിനെ വലയില്‍ നിന്നും പുറത്തേക്ക് എത്തിക്കുന്നതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.