പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലുള്ള സ്ത്രീ ദുരിതത്തില്‍; വാടകവീട്ടില്‍ ദുരിതമനുഭവിച്ച് ലക്ഷ്മി - പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലുള്ള സ്ത്രീയുടെ അവസ്ഥ കണ്ടാല്‍ ഞെട്ടും; വാടകവീട്ടില്‍ ദുരിതമനുഭവിച്ച് ലക്ഷ്മി
🎬 Watch Now: Feature Video
പശ്ചിമബംഗാള്‍: പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യം ഓര്‍മ്മയുണ്ടോ? അതില്‍ പുഞ്ചിരിച്ച് നിന്ന ഒരു സ്ത്രീയെ എല്ലാവരും കണ്ടുകാണും. അവരാണ് ലക്ഷ്മി. തനിക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് ലഭിച്ചുവെന്നായിരുന്നു പരസ്യവാചകം. ലക്ഷ്മിക്ക് ഈ പരസ്യം എന്തിനെന്ന് പോലും അറിയില്ലെന്നാണ് അവര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം ഇതുവരെ വീട് ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്‍റെ കീഴിലുള്ള 71-ാം വാർഡിലെ മംഗലാന ലെയ്‌നിലെ വാടകവീട്ടിലാണ് ലക്ഷ്മി ഇപ്പോള്‍ താമസിക്കുന്നത്. താന്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്നും തന്‍റെ ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് അറിയില്ലെന്നും ലക്ഷ്മി പറയുന്നു.