ETV Bharat / state

മുനമ്പം വിഷയം: റിപ്പോർട്ട് അടുത്ത മാസം തന്നെ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ - MUNAMBAM LAND DISPUTE UPDATE

വഖഫ് ബോർഡിന്‍റെ മറുപടിക്ക് ശേഷം കലക്‌ടറേറ്റിൽ ഹിയറിങ് തുടങ്ങും. കമ്മിഷന്‍റെ പ്രതികരണം മുനമ്പം സന്ദർശനത്തിന് ശേഷം.

MUNAMBAM LAND DISPUTE  CN RAMACHANDRAN NAIR  മുനമ്പം വിഷയം  LATEST NEWS IN MALAYALAM
Justice CN Ramachandran Nair (ANI)
author img

By ETV Bharat Kerala Team

Published : Jan 4, 2025, 2:21 PM IST

എറണാകുളം : മുനമ്പം വിഷയത്തിൽ അടുത്ത മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. സാധാരണക്കാരായ ജനങ്ങൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിന്‍റെ മറുപടിക്ക് ശേഷം കലക്‌ടറേറ്റിൽ ഹിയറിങ് തുടങ്ങുമെന്ന് സിഎൻ രാമചന്ദ്രൻ അറിയിച്ചു. മുനമ്പം സന്ദർശനത്തിന് ശേഷമായിരുന്നു കമ്മിഷന്‍റെ പ്രതികരണം.

മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരിയില്‍ ഹിയറിങ് ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. കക്ഷികള്‍ക്ക് കമ്മിഷന്‍ നോട്ടിസ് അയയ്ക്കുകയും ചെയ്‌തിരുന്നു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോടാണ് നിലപാട് അറിയിക്കാന്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മിഷനെ അറിയിക്കാന്‍ രണ്ടാഴ്‌ചത്തെ സമയപരിധിയാണ് കമ്മിഷൻ നല്‍കിയത്. എറണാകുളം കലക്‌ട്രേറ്റിലാണ് കമ്മിഷന് ഹിയറിങ് ആരംഭിക്കുക. ഭൂമിയുടെ കിടപ്പ്, വ്യാപ്‌തി, സ്വഭാവം എന്നിവ കമ്മിഷന്‍ പരിശോധിക്കും.

Also Read: 'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്‌ലിം ലീഗിനെ രക്ഷിക്കൂ'; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.