രാജസ്ഥാനിലെ ഐസിഎഫ്‌ഐ സർവകലാശാലയിൽ പുള്ളിപ്പുലി - രാജസ്ഥാനിലെ ഐസിഎഫ്‌ഐ സർവകലാശാലയിൽ പുള്ളിപ്പുലി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7986033-572-7986033-1594470200378.jpg)
ജയ്പൂർ ക്യാമ്പസിലെ ഐസിഎഫ്‌ഐ സർവകലാശാലയിൽ പുള്ളിപ്പുലിയെ കയറി. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നാണ് പുള്ളിപുലി സർവകലാശാലയിൽ കയറിയതായി കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ പുള്ളിപ്പുലി ക്യാമ്പസ് പരിസരത്ത് കറങ്ങുന്നത് കാണാം. വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ വൻ തിരച്ചിൽ നടത്തുകയാണ്. അയൽപ്രദേശങ്ങൾ നിരീക്ഷണത്തിലാക്കി ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുള്ളിപ്പുലി ഭക്ഷണം തേടി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പ്രവേശിച്ചിരിക്കാമെന്നാണ് വൃത്തങ്ങൾ പറയുന്നത്.