പുഴയിൽ വീണ കോൺഗ്രസ് എംഎൽഎ ഹരീഷ് ധാമിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷിച്ചു; ദൃശ്യങ്ങൾ - ഡെറാഡൂൺ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8239877-817-8239877-1596166466575.jpg)
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ ധാർചുലയിലെ കുത്തൊഴുക്കുള്ള പുഴയിൽ വീണ് കോൺഗ്രസ് എംഎൽഎ ഹരീഷ് ധാമി. ധാമിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പാർട്ടി അംഗങ്ങൾക്കൊപ്പം കൈകോർത്ത് പിടിച്ച് പുഴ കടക്കാൻ ശ്രമിക്കുന്നതും തുടർന്ന് എംഎൽഎ കുത്തൊഴുക്കുള്ള വെള്ളത്തിലേക്ക് വഴുതി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പാർട്ടി പ്രവർത്തകരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ എംഎൽഎ ഹരീഷ് ധാമിക്ക് നിസാര പരിക്കേറ്റു.