പാക് നുഴഞ്ഞുകയറ്റ ശ്രമത്തിന്‍റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു - The Indian Army released a video of a failed infiltration attempt by Pakistan's BAT (Border Action Team) on September 12-13.
🎬 Watch Now: Feature Video
കശ്മീരിലെ ഹാജിപിർ സെക്ടറിൽ പാകിസ്ഥാൻ ബാറ്റ് (ബോർഡർ ആക്ഷൻ ടീം) നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. ഇന്ന് രാവിലെ പുറത്തുവിട്ട വീഡിയോയിൽ സെപ്റ്റംബർ 12-13 തീയതികളിൽ ഇന്ത്യൻ സൈനികർ അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ച് സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിനെ നേരിടുന്നത് വ്യക്തമാണ്. പാകിസ്ഥാൻ, തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുന്നുവെന്ന ആരോപണത്തെ ഇത് ശരിവെക്കുന്നു. ഓഗസ്റ്റിൽ പാകിസ്ഥാൻ നടത്തിയ 15 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത്.