ആൾതിരക്കിനിടെ ഫോൺ മോഷണം: അതിവിദഗ്‌ധം... കാണാം വീഡിയോ - മഹിദ്‌പൂർ മെഡിക്കൽ ഷോപ്പ് സിസിടിവി ദൃശ്യങ്ങൾ
🎬 Watch Now: Feature Video
ഉജ്ജൈന്‍: പട്ടാപ്പകൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഫോൺ മോഷ്ടിക്കുന്ന 'വിദഗ്‌ധ'ന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഉജ്ജൈനിൽ മഹിദ്‌പൂർ എന്ന പ്രദേശത്തെ ഒരു മെഡിക്കൽ ഷോപ്പിലാണ് സംഭവം.
ആൾകൂട്ടത്തിനിടയിൽ നിന്നുകൊണ്ട് ഒരാൾ തൊട്ടടുത്ത് നിൽക്കുന്ന വ്യക്തിയുടെ ഷർട്ടിലെ പോക്കറ്റിൽ നിന്ന് വളരെ സമർത്ഥമായി ഫോൺ അടിച്ചുമാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മെഡിക്കൽ ഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം ഫോണുടമ ഇതുവരെ മോഷ്ടാവിനെതിരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുെമന്നും പൊലീസ് അറിയിച്ചു.