പെൺകുട്ടികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി - യുപിയിൽ രണ്ട് പെൺകുട്ടികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
🎬 Watch Now: Feature Video
ലഖ്‌നൗ (ഉത്തര്‍പ്രദേശ്): രണ്ട് പെൺകുട്ടികൾ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. അടുത്തിടെയാണ് യുവാവിന് ബിഹാറിൽ ജോലി ലഭിച്ചത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.