ബെംഗളുരുവിൽ ബൈക്ക് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
🎬 Watch Now: Feature Video
ബെംഗളുരു: ബൈക്ക് മോഷണം നടത്തിയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോരമംഗല സ്റ്റേഷനിലാണ് റോയൽ എൻഫീൽഡ് ബൈക്ക് മോഷ്‌ടിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചു. മോഷ്ടാക്കളുടെ പക്കല്‍ ഉണ്ടായിരുന്ന ബൈക്കിന്‍റെ നമ്പര്‍ കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ബൈക്ക് മോഷ്ടിച്ച് കടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.