നടത്തത്തിനൊപ്പം ശുചീകണവുമായി പ്രധാനമന്ത്രി - latest mamallapuram beach news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4726971-622-4726971-1570861512274.jpg)
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങും മഹാബലിപുരത്ത് ആരംഭിച്ച കൂടിക്കാഴ്‌ച രണ്ടാം ദിവസം തുടങ്ങിയത് സ്വഛ് ഭാരത് അഭിയാൻ സന്ദേശവുമായാണ്. രാവിലെ മാമ്മല്ലാപുരം കടല്‍ തീരത്തെ മാലിന്യങ്ങളും പെറുക്കിയെടുത്തുകൊണ്ടായിരുന്നു മോദിയുടെ നടത്തം. പൊതു സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിന്‍റെ സന്ദേശം വീഡിയോക്കൊപ്പം പ്രധാന മന്ത്രി ട്വിറ്ററിൽ ഷെയർ ചെയ്‌തു. രാവിലെ ജോഗ്ഗിങ്ങിനിറങ്ങുന്നവർ നടക്കുന്നതിനിടെ പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് ശുചിയാക്കുന്ന ആശയം ഗാന്ധി ജയന്തി ദിനത്തിലും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.