മഹാരാഷ്‌ട്രയില്‍ ട്രാഫിക് ഉദ്യോഗസ്ഥനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ചു - ക്രൈം ന്യൂസ്
🎬 Watch Now: Feature Video
മുംബൈ: മഹാരാഷ്‌ട്രയില്‍ ട്രാഫിക് ഉദ്യോഗസ്ഥനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ചു. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ കാര്‍ സ്‌കൂട്ടറിലിടിക്കുകയും ദമ്പതികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. നാഗ്‌പൂറിലെ സക്കര്‍ദരയിലാണ് സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ ട്രാഫിക് ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് ഉദ്യോഗസ്ഥന്‍ കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഡ്രൈവര്‍ കാറിന്‍റെ വേഗത വര്‍ധിപ്പിക്കുകയും ഉദ്യോഗസ്ഥന്‍ ബോണറ്റില്‍ ചാടിക്കയറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.