മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കമലഹാസന്‍ - MNM leader kamalhassan
🎬 Watch Now: Feature Video

ചെന്നൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍. എന്നാല്‍ താന്‍ സര്‍വകലാശാലക്ക് അകത്ത് കടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എന്നെ ഒരു വിദ്യാര്‍ഥി എന്നാണ് വിളിക്കുന്നത്. പ്രതിരോധങ്ങള്‍ക്ക് ശക്തി പകരാനാണ് ഞാനിവിടെ വന്നത്. ഞാന്‍ പാര്‍ട്ടി നിര്‍മിച്ചാലും ഇല്ലെങ്കിലും ഞാന്‍ പ്രതിരോധം തീര്‍ക്കും. അതുകൊണ്ടു തന്നെ ഈ പ്രതിരോധത്തിന്‍റെ ഭാഗമാകേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.