അർഹതപ്പെട്ടവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുമെന്നാണ് മനസിലാക്കുന്നത്: ജോസ് കെ. മാണി - jose k mani
🎬 Watch Now: Feature Video
കോട്ടയം: അർഹതപ്പെട്ട എല്ലാവർക്കും സ്‌കോളർഷിപ്പ് ലഭിക്കുമെന്നാണ് ഹൈക്കോടതി വിധിയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്ന് ജോസ് കെ. മാണി. അതേ സമയം വിധിയെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വിധിപ്പകർപ്പ് വന്ന ശേഷം കൂടുതൽ പ്രതികരിക്കാം എന്നായിരുന്നു മറുപടി. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80:20 എന്ന അനുപാതം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് സംബന്ധിച്ച് പാലായിൽ മാധ്യമങ്ങളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.