മൈനസ് 20 ഡിഗ്രിയില്‍ ദേശീയ പതാക; റിപ്പബ്ലിക് ദിനം ആഘോഷിച്ച് 'ഹിംവീര്‍സ്' - ദേശീയ പതാക
🎬 Watch Now: Feature Video
ലഡാക്ക്: 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്തോ-ടിബറ്റൻ അതിര്‍ത്തി പൊലീസ്. 17000 അടി ഉയരത്തിലാണ് ത്രിവര്‍ണ്ണ പതാക പാറിപ്പറന്നത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസായിരുന്നു പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില. ഭാരത് മാതാ കി ജയ്, വന്ദേമാതരം തുടങ്ങി ദേശസ്നേഹ മുദ്രാവാക്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വിളിച്ചു. തണുത്ത കാലാവസ്ഥയിൽ രാജ്യത്തെ സേവിക്കുന്ന സൈനികര്‍ ഹിംവീര്‍സ് എന്നാണ് അറിയപ്പെടുന്നത്.