ഉൾക്കടലില്‍ അകപ്പെട്ട മ്യാൻമര്‍ പൗരനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചു - INDIAN COAST GUARD
🎬 Watch Now: Feature Video
ഗാന്ധിനഗര്‍: ഉൾക്കടലില്‍ അകപ്പെട്ട മ്യാൻമര്‍ പൗരനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്ത് നിന്ന് രക്ഷിച്ചു. മയോ സാൻ (39) എന്ന ആളെയാണ് ഐസിജി കപ്പൽ സി-445 എത്തിയ സംഘം രക്ഷപ്പെടുത്തിയത്. എംവി ഫോര്‍ച്യൂൺ വിങ് എന്ന കപ്പലില്‍ ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അംഗങ്ങളെത്തി രക്ഷപ്പെടുത്തിയത്.