വൈറലായി ഡോക്‌ടറുടെ നൃത്തം ; ചുവടുകൾ പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഹൃത്വിക്ക് റോഷന്‍ - ഡോക്‌ടറുടെ നൃത്തം

🎬 Watch Now: Feature Video

thumbnail

By

Published : Oct 19, 2020, 6:46 PM IST

ഡിസപുർ: കൊവിഡ് പകർച്ചവ്യാധിക്കിടയിലും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അസമിൽ നിന്നുള്ള ഡോ.അരുപ് സേനാപതിയുടെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ. ഹൃത്വിക്ക് റോഷന്‍റെ ഗുംഗ്രൂ എന്ന ഗാനത്തിന് ചുവടുവെക്കുകയാണ് ഈ ഡോക്‌ടർ. സിൽചാർ മെഡിക്കൽ കോളേജിലെ ഇഎൻ‌ടി സ്‌പെഷ്യലിസ്റ്റ് ഡോ. സേനാപതിയുടെ സഹപ്രവർത്തകനായ ഡോ. സെയ്‌ദ് ഫൈജൻ അഹമ്മദാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ഡോ. സേനപതിയുടെ നൃത്ത ചുവടുകൾ പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഹൃത്വിക്ക് റോഷന്‍ ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.