ടൈഗര്‍ 3യിലെ വില്ലന്‍ കഥാപാത്രം, തീരുമാനമായില്ലെന്ന് ഇമ്രാന്‍ ഹാഷ്‌മി - സല്‍മാന്‍ ഖാന്‍ ടൈഗര്‍ 3
🎬 Watch Now: Feature Video
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ സീരിസലെ മൂന്നാമത്തെ ചിത്രത്തില്‍ നടന്‍ ഇമ്രാന്‍ ഹാഷ്‌മിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷമായിരിക്കും ഇമ്രാനെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അതില്‍ തീരുമാനമായില്ലെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മാത്രമാണ് വിഷയത്തെ കുറിച്ച് ഇമ്രാന്‍ ഹാഷ്‌മിക്ക് പറയാനുള്ളത്. മുംബൈ സാഗയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.