അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചു

By

Published : Jan 9, 2022, 3:28 PM IST

thumbnail
മയൂർഭഞ്ച്/ ഒഡിഷ: മയൂർഭഞ്ച് ജില്ലയിലെ ചകുന്ദപദ ഗ്രാമത്തിലെ കിണറ്റിൽ വീണ ആനക്കുട്ടിയെ അഞ്ച് മണിക്കൂർ നാണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചു. വനംവകുപ്പ്, ഫയർഫോഴ്‌സ് എന്നീ സംഘങ്ങളുടെ കൂട്ടായ പ്രവർത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് 15ഓളം ആനക്കൂട്ടം ഭക്ഷണം തേടി അലയുന്നുണ്ടായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസമാണ് ആനക്കുട്ടി കിണറ്റിൽ വീണത്. ആനക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മറ്റ് ആനകൾ ഗ്രാമവാസികളെ ആക്രമിക്കുകയും വീടുകൾ നശിപ്പിക്കുകയും വനംവകുപ്പിന്‍റെ വാഹനം ആക്രമിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.