തിരുന്നക്കരയില്‍ താള പ്രപഞ്ചം സൃഷ്ടിച്ച് ജയറാമും കൂട്ടരും - തിരുന്നക്കര ഉത്സവത്തില്‍ ജയറാം

🎬 Watch Now: Feature Video

thumbnail

By

Published : Mar 24, 2022, 8:30 AM IST

Updated : Feb 3, 2023, 8:20 PM IST

കോട്ടയം: തിരുന്നക്കര ഉത്സവത്തിന്‍റെ ഒമ്പതാം നാൾ അരങ്ങേറിയ പൂരത്തിലാണ് നടൻ ജയറാമും 111ല്‍പരം കലാകാരൻമാരും മേള പ്രപഞ്ചം സൃഷ്ടിച്ചത്. മൈതാന മധ്യത്തിലുയർത്തിയ മേളത്തട്ടിൽ ജയറാമും കൂട്ടരും കൊട്ടിക്കയറി. മേളത്തിന്‍റെ ഉച്ചസ്ഥായിയിൽ താളലയത്തിൽ പൂരപ്രേമികൾ മതിമറന്നു. പൂരത്തിന് ജയറാമിന്‍റെ പഞ്ചാരിമേളം കൊഴുപ്പു പകർന്നു. വായുവിൽ കൈ ഉയർത്തി താളം പിടിച്ച് നൂറുകണക്കിനാളുകൾ മേളക്കാരെ പ്രോത്സാഹിപ്പിച്ചു. മേള തട്ടിന്‍റെ നാലു ദിക്കിലുമെത്തി പൂരപ്രേമികളെ ജയറാം വണങ്ങി. രണ്ടരമണിക്കൂർ പഞ്ചാരിമേളം നീണ്ടു നിന്നു. കൊട്ടിക്കലാശത്തിൽ കൈമെയ് മറന്ന് ജയറാം കൊട്ടിയപ്പോൾ ആസ്വാദകർക്ക് മനം നിറഞ്ഞ അനുഭവമായി മാറി. മേള പെരുക്കത്തിൽ നാദ വിസ്മയം ഒരുക്കി പഞ്ചാരിമേളം അക്ഷര നഗരിയെ ആവേശത്തിലാക്കി.
Last Updated : Feb 3, 2023, 8:20 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.