അമിത വേഗതയിലെത്തിയ സ്‌കൂൾ വാൻ മരത്തിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം; 19 കുട്ടികൾക്ക് പരിക്കേറ്റു - മധ്യപ്രദേശ് ദേവാസ് റോഡ് സ്‌കൂൾ ബസ് അപകടം
🎬 Watch Now: Feature Video
ഉജ്ജൈന്‍: മധ്യപ്രദേശിലെ ദേവാസ് റോഡിൽ അമിത വേഗതയിലെത്തിയ സ്‌കൂൾ വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തിൽ സംഭവസ്ഥലത്തുവച്ചുതന്നെ ഡ്രൈവർ മരണപ്പെടുകയും 19 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ നാല് കുട്ടികളുടെ നില ഗുരുതരമാണ്.
21 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. സമീപത്തെ ക്യാമറയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ, അതിവേഗത്തിൽ വന്ന വാൻ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുന്നത് കാണാം. ഡ്രൈവർ പാട്ടുകേട്ട് അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് രക്ഷപ്പെട്ട കുട്ടികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Feb 3, 2023, 8:21 PM IST