VIDEO: മുളിയാറിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം; തുരത്തി ഓടിച്ച് നാട്ടുകാർ - കാട്ടാന വീഡിയോ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15102803-thumbnail-3x2-aana.jpg)
കാസർകോട്: മുളിയാർ പഞ്ചായത്തിലെ തീയ്യടുക്കത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഒൻപത് ആനകളുടെ കൂട്ടമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ റോഡിൽ ഇറങ്ങിയത്. നാട്ടുകാർ ശബ്‌ദമുണ്ടാക്കി ആനകളെ തുരത്തി. ആനക്കൂട്ടം ഇറങ്ങിയതറിഞ്ഞ് വനംവകുപ്പിന്‍റെ ആർ.ആർ.ടി സംഘം പ്രദേശത്തെത്തി. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം വീട്ടുമുറ്റത്തെത്തുന്ന കാട്ടാനകളെ ഓടിക്കേണ്ട അവസ്ഥയിലാണ് ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ ആളുകള്‍. ഈ മൂന്ന് പഞ്ചായത്തുകളിലും രൂക്ഷമായ കാട്ടാന ശല്യം കാരണം കൃഷിപോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
Last Updated : Feb 3, 2023, 8:22 PM IST